Wednesday, July 21, 2010
കാലങ്ങള്‍
ഒറ്റപ്പെടലിന്റെയും, ഒറ്റപ്പെടുത്തലിന്റെയും നിമിഷങ്ങള്‍ക്ക്
ഇരുളിന്‍റെ നിറമാണ്...
അതിന്നുമപ്പുറം മഴയാണ്...,
ആര്‍ത്തലച്ചു പെയ്യുന്ന പേമാരി...!!!
അതിന്നുമപ്പുറം കാതോര്‍ത്താല്‍ കേള്‍ക്കാം,
ഇരുളിന്‍റെ നിശബ്ധദയെ വകഞ്ഞുമാറ്റി ഒരു കുളമ്പടി നാദം....
അതു കാതിലങ്ങനെ മുഴങ്ങി നില്‍ക്കും........
നിമിഷങ്ങള്‍ കഴിയുംതോറും അടുത്തു വരും...
അതിന്നുമപ്പുറം അവിടെ ഓര്‍മ്മകള്‍ ജനിക്കുകയാവും....
ആരുമറിയാതെ പോകുന്ന ജന്മങ്ങള്‍ ബാക്കിയാക്കുന്ന-
നനവുള്ള ചില ഓര്‍മ്മകള്‍....;
ചുവന്ന പട്ടു പുതപ്പിച്ച ഓര്‍മ്മകള്‍.....!!!!
അതിന്നുമപ്പുറം അസ്ഥികൂടി ഉരുക്കുന്ന വേനലിന്‍റെ തീചൂടാണ്...
പച്ചമാംസം ആവിയായി, പുകയായി പറന്നുയരും.
പിന്നെ, ഏറ്റവുമൊടുവിലായി വസന്തവും...
ശാന്തിയുടെ, തുമ്പപ്പൂക്കള്‍ തളിരിടുന്ന വസന്തകാലം....!
Subscribe to:
Post Comments (Atom)
1 comment:
വസന്തം മറയും മുന്‍പേ.... തിരിച്ചറിയലിന്റെ ശിശിരം കൂടി ഉണ്ടായിരുന്നെങ്ങില്‍....
പാച്ചു, ജീവിതത്തിന്റെ നിരര്‍ത്ഥകത എവിടെയോ തട്ടുന്നു... നന്നായി
Post a Comment