Thursday, October 30, 2008

ആര്‍ക്കിമിഡീസ് .....




കാണാമറയത്തോളം പരന്നു കിടക്കുന്നു.....
ചിലപ്പോള്‍ നിശ്ചലമായ്‌.... ഇടയ്ക്ക് വികൃതി കാട്ടി.....
പതഞ്ഞോഴുകും തിരമാലകളുമായി...
മനോഹരമാണീ കടല്‍ കാഴ്ചകള്‍....
പക്ഷേ ഇതു വരെ ആരും ഇറങ്ങി ചെന്നിട്ടില്ലാത്ത...
സൂര്യകിരണങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത.....
പേടിപ്പെടുത്തുന്ന ഗര്‍ത്തങ്ങള്‍
ആരും ഇതു വരെ അളന്നു തിട്ടപെടുത്തിയിട്ടി 'ലതിന്നാഴം....!

പകല്‍ വെളിച്ചം തീരെ അറിയാത്ത ....
മാളത്തിലെന്നും മറഞ്ഞിരുന്നും
നിശയുടെ മറവില്‍ ഇര തേടിയും....
സുന്ദരനായ ശംഖു വരയന്‍ ...!
ആരെയും ഇതുവരെ കൊത്തി നോവിക്കാതെ....
വിഷം മുഴുവാനായ് ഉള്ളിലൊളിപ്പിച്ചു....
മറഞ്ഞിരിക്കുന്നു ശംഖു വരയന്‍ ...!
ആര്‍ക്കും ഇതു വരെ പിടികിട്ടിയിട്ടില്ലതിന്‍ വിഷ കാഡിന്‌യ്യം....!

രസം ഉള്ളില്‍ ചെന്നാല്‍ പെട്ടെന്നു തീരും.... !
പക്ഷേ എത്ര വേഗം.... കൃത്യമായ്‌ അറിയില്ലൊരാള്‍ക്കും
കയറിന്നൊരറ്റം മുറുകുമ്പോള്‍ പൊലീയും....
അതുപോലെ തീര്‍ന്നിടും റൈല്‍ പാളത്തില്‍ കിടക്കുകില്‍...
പക്ഷേ എത്ര വേഗം.... ആരും അറിയാന്‍ ശ്രമിച്ചില്ലിതുവരെ...!
Einstein-നുമല്ല ഞാന്‍, Newton-ണുമല്ല
ഇതൊക്കെയും ഏകനായ്‌ അറിയുവാന്‍ മാത്രം, ഞാനാളുമല്ല ....
പക്ഷേ ഒരൊറ്റ നിമിഷം തരൂ... ഞാനുമൊരു Archimedes ആയി മാറാം....!

Wednesday, October 29, 2008

പ്രണയം....



പാല്‍നിലാവിനോട് പ്രണയം... പാതിരാവിനോടും പ്രണയം...
കാട്ടരുവിയോടു പ്രണയം... ഒരു കാട്ടു പൂവിനോടും പ്രണയം ...
രാത്രി മഴയോടും രാക്കുയിലിനോടും പ്രണയം,
തുമ്പ പൂവിനോടും തുമ്പി പെണ്ണിനോടും പ്രണയം...
പാടാന്‍ മറന്നൊരാ പാട്ടിനോടും,
കാണാന്‍ കൊതിച്ച കനവിനോടും,
എനിക്കിന്ന് നിന്നോടും പ്രണയം...!

Sunday, October 19, 2008

മിഴിപ്പൂക്കള്‍ ...



നിന്‍റെ കണ്ണിലൂടെ ഞാന്‍ കണ്ടത്....
എന്നെ ആയിരുന്നു...
എന്‍റെ ലോകം അന്നുമിന്നും, എന്നും
നി മാത്രമായിരുന്നു....
നക്ഷത്ര ലോകം വരെ ഞാന്‍
എത്തിയിരുന്നു, നിന്‍റെ കൈ പിടിച്ചു...
മേഘങ്ങള്‍ക്കിടയിലൂടെ ജീവതാളം
തേടി ഞാന്‍ അലങ്ഞിരുന്നു....!

ഇന്നു... നിനക്കും എനിക്കും ഇടയില്‍,
എരിയുന്ന കനല്‍, അല്ലെങ്കില്‍ ഒരു കടല്‍ !
എന്‍റെ നക്ഷത്ര ലോകത്തില്‍ നിന്നും,
താഴേക്ക് ഞാന്‍ വീഴുമ്പോഴും...
ഒന്നുമറിയാതെ നി ;
ഒരു മതിലിനപ്പുറം എന്നപോല്‍ !

ഇന്നു നിനക്കും എനിക്കുമിടയില്‍....
ഒരു മതില്‍ തീര്ത്തു നി പോയ് മറഞ്ഞപ്പോള്‍
അറിഞ്ഞില്ല നി , എന്‍റെ ലോകം
ഇന്നീ മതിലിന്നിപ്പുരം അവസാനിച്ചിരിക്കുന്നു!
ഇന്നിവിടെ ഞാനും എന്‍റെ ശൂന്യമാം ലോകവും
പേടിപ്പെടുത്തുന്ന നിശബ്ധദയുമ്....
പിന്നെ നി എന്നെ പഠിപ്പിച്ച സത്യവും....
അതെ..., കണ്ണീരിന്നു കയ്പ്പാണ് !!!





Saturday, October 11, 2008

മഴ ....





നീ മഴയായി പെയ്തിറങ്ങിയത് , എന്‍റെ ഹൃദയത്തിലെക്കാണു.....
കൂട്ട് വന്ന ഇടിമിന്നല്‍ കവര്‍ന്നെടുത്തത്‌ , എന്‍റെ പ്രാണനും.....!!!