Monday, March 31, 2008

അദിതിയായ് ഞാനും



ഇന്നീ രാവിലെകനായീ, സുഘമുള്ള കടല്ക്കാട്ടിനോടും ....
പതന്ജോഴുകിയേതും തിര മാലകലോടും കിന്നാരം പറഞ്ഞു ഞാനിരിപൂ !
കാണാം ...; കറുത്ത മേഘകൂട്ടുകള്‍ക്കിടയില്‍ നിന്നും ഒളിഞ്ഞെന്നെ
നോക്കി എങ്ങോ മറഞ്ഞു പോം, ചന്ദ്രബിംബം ...
ഇടയ്ക്കെന്താണ് തിര മാലകലെന്നോട് പറഞ്ഞതു ....?
അറിയുന്നു ഞാന്‍ .... എന്നെ ക്ഷണിക്കുകയായിരുന്നു !!!

ഇല്ല , ഇന്നേതായാലും വരുന്നില്ല ഞാന്‍ ....
കുറച്ചേറെ ബാക്കിയുണ്ട് ചെയ്തു തീര്‍ക്കുവാന്‍ !!!
പിണങ്ങരുത് ... ഞാന്‍ വരും തീര്‍ച്ചയായും ഒരു നാള്‍ ....
വിദൂരമാല്ലാതോരുനാല്‍ ..... ഞാന്‍ വരും !!!
നിന്റെ അടിതിയായി ഞാനുമുണ്ടാകും .....
കടലിന്‍ ഉള്‍ തുടിപ്പുകള്‍ അറിഞ്ഞു ഞാനുമുണ്ടാകും ...!!!

ആ ദിനങ്ങല്‍ക്കായ് കാത്തിരിക്കുന്നു ഞാന്‍ ....
നിറഞ്ഞ മനസ്സോടെ നിയെന്നെ സ്വീകരിചീടുക
ആരൊക്കെയോ പറഞ്ഞ പോലുല്ലോരെന്‍ മനസ്സിന്‍ മാലിന്യങ്ങളും ,
നിറഞ്ഞ ദാര്‍ഷ്ട്യവും.... തീരാ കലന്കവും
എന്നെന്നേക്കുമായി തുടച്ചു നീക്കി ഞാനനയും
തിരികെ ' മൂന്നാം പക്കം ' മാത്രം മടക്കി അയചീടുകെന്നെ.....!!!


പരിഭവങ്ങളില്ലാതെ....



കാട് പിടിച്ച ചിന്തയും ,
വ്യര്‍ധമാം മോഹങ്ങളും ...

താളം തെറ്റിയ താരാട്ടുപാട്ടും ,
കൂട്ടം തെറ്റിയ കുഞ്ഞി കിളിയുടെ തേങ്ങലും ...

ഒന്നൊന്നായ് പൊഴിഞ്ഞുപോം ദിനങ്ങളും ,
അസ്തമയ സൂര്യനൊപ്പം പെയ്തിറങ്ങും മിഴിനീരും !

വഴിതെറ്റി വന്നൊരു പേമാരിയും ;
അതില്‍ ഒലിച്ചുപോം ജീവന്‍റെ നേര്‍ കാഴ്ചയും !

പൂജയ്ക്കെടുക്കാതെ പോയൊരീ ,
തുളസി തളിരിതളിന്‍ ഗദ്ഗദവും ....

പിന്നെയും പിന്നെയും , അടര്‍ന്നു വീഴും കണ്ണുനീരാല്‍ ,
ദാഹം തീര്‍ത്ത പച്ച മണ്ണിന്‍ നെടുവീര്‍പ്പും ....

ഏകനായ് ; എല്ലാത്തിനും മൂക സാക്ഷിയായ് ,
ഞാനും എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളും !!!

നോവ്‌ ......



അവള്‍ :
-----------
ഈ ഇടനാഴിയില്‍ പതറി നില്പ്പൂ ഞാന്‍ ,
ഇരുള്‍ അടന്ജോരാ മുറികള്‍ പിന്നിട്ടു ...
പിന്നെയും നടന്നെത്തുന്നു മറ്റൊരു
ശൂന്യമാം വഴിത്താരയില്‍
എങ്ങോട്ടെന്നറിയാതെ നിസ്സബ്ധ യായി ....

അവന്‍ :
---------
മിഴികള്‍ പൂട്ടി , അക കണ്നിലൂടോന്നു നോക്ക് നി,
നിന്നരികില്‍ ഞാനുണ്ടാകും നിനക്കു കൂട്ടായി ,
വേനലില്‍ മണ്ണില്‍ വീനുടയുമൊരു നീര്‍ത്തുള്ളി പോലെ...

അവള്‍ :
-------
അലിഞ്ഞു ചേര്‍നോരാ നീര്‍ത്തുള്ളി ,
ശോകത്തിന്‍ പ്രതീകമായെന്‍ മിഴികളില്‍ നിന്നുതിരവേ ....
അന്യമാകുന്നു അതും......
കൂടെയോഴുകുന്നു എന്‍ നൊമ്പരങ്ങളും....
ഒരു നിശ്വാസവും.....!

അവന്‍ :
--------
ഒന്നു മാത്രം പറയാം ഞാന്‍ സഖീ,
നിന്‍റെ മിഴി നിറയുമ്പോള്‍ ഉരുകുന്നത് ഇന്നെന്‍റെ ഹൃദയമാണ്,
തളരുന്നത് ഞാന്‍ തന്നെയാണ്!
നി നടന്നു മറഞ്ഞൊരാ വഴിതാരയിലെന്നും,
നിറമിഴി പാകി നിന്നതും ഞാന്‍ മാത്രമാണ്...!!!


*********************************************
പിന്നെ അവള്‍ നിശബ്ദയായി...., അവനും !
*********************************************

Sunday, March 30, 2008

വാനപ്രസ്ഥം



പാതി വഴി പോലുമായില്ലി നിയുമെന്നാകിലും
വയ്യിനി , ഒരടി പോലും ചരിയ്ക്കുവാന്‍ ....!
പയ്യെ പടി ഇരന്ഗുവാനാശിക്കുന്നിന്നു ഞാന്‍ ....
ജീവിത പരീക്ഷയിലോരിക്കല്‍ പോലും ജയിക്കുവാനാകാതെ ...!

ഇടതനും വലതനുമായി പാര്‍ട്ടിക്കാര്‍ ചുറ്റിലും ...
പോര്‍വിളി തുടങ്ങിയിരിക്കുന്നു എന്‍റെ ദെഹിക്കായ് ഇപ്പോഴേ .....!
കടലോരമാകെയും കാഴുകന്മാരനേകം , പതിവില്ലാതെ ....
പ്രതീക്ഷയുടെ കണ്ണുമായ് !

തീര്‍ച്ചയായും ഒലിചൊട്ടമല്ലിതു ...
യാത്ര തുടങ്ങും മുന്പേ ഞാന്‍ വരിച്ച 'വാനപ്രസ്ഥം' !!!

കളിയോടം


ഏതോ വര്‍ഷകാല മാരിയില്‍ കൂട്ട് വന്ന ഇളം തെന്നല്‍ പോലെ ,
എന്നും നിയെന്നുള്ളില്‍ നിറഞ്ഞു നില്‍പ്പൂ ....
അകലങ്ങളില്‍ നുന്നും നി പകര്‍ന്നു തന്നൊരാ ,
നിറമുള്ള വര്‍ണങ്ങലാല്‍ , ഞാനെന്നും -
നിനക്കായി തീര്‍ത്ത ചിത്രങ്ങളൊക്കെയും ,
നിലാമഴയില്‍ നനഞ്ഞു ഒലിച്ചതും ,
അതുകൊണ്ട് നിയൊരു കളിയോടം തീര്‍ത്തതും ,
എല്ലാമറിയുന്നു ഞാന്‍ , അകലെയാണെങ്കിലും ....!!!

മരിച്ചു വീഴുന്നത്....



നിനച്ചിരിക്കാതെ പെയ്ത മഴയില്‍ അലിഞ്ഞു ചേര്‍ന്ന് ,
നിലത്തു വീണു ചിതറിയത് എന്‍റെ ഹൃദയ രക്തമാണ് ....

എന്‍റെ തൂലികയുടെ മഷികൂടാണ് വീണു ഉടഞ്ഞത് ,
ഇവിടെ മരിച്ചു വീഴുന്നത് എന്‍റെ അക്ഷരകൂട്ടുകള്‍ ആണ് ....!

ദേശാടന കിളികള്‍


ദേശാടന കിളികള്‍ അങ്ങനെയാണ്
നിനച്ചിരിക്കാതെ ഒരു നാളില്‍ അരികിലണയും,
ആരാരുമറിയാതെ മനസ്സിന്‍ മടിത്തട്ടില്‍
നൂറു നിറങ്ങള്‍ കൊന്ടൊരു കൂട് കൂട്ടും
കിളി കൊഞ്ചലുമായി ചിറകുകളുരുമ്മി....!

പിന്നീടൊരു നാളില്‍ ആരാരുമറിയാതെ
ഇരുളിന്റെ മറപറ്റി പറന്നു പോകും
അകലെ കാത്തിരുന്നു മിഴി തളര്‍ന്നു പോം കുയിലിന്റെ പാട്ടു
ഇടെയ്ക്കെവിടെയോ ഇടറുകയായിരുന്നു....!
ദേശാടന കിളികള്‍ എന്നും അങ്ങനെയാണ്.....!!!