Wednesday, December 31, 2008

എന്‍റെ സത്യാന്വേഷണം




രാവും പകലും...
രണ്ടും വേര്‍തിരിച്ചു എടുക്കുമ്പോള്‍,
പകല്‍ വെളിച്ചത്തില്‍
കത്തി അമരുന്ന തീചൂടില്‍ , ഞാന്‍
കണ്ടതൊക്കെയും കളവായിരുന്നു ...!
രാവില്‍ കൂരിരുളില്‍, കാണാതെ ഞാന്‍ കണ്ടതൊക്കെയും
ഒരു കന്നുനീര്തുല്ലിയില്‍ കുതിര്‍ന്ന
സത്യമായി മാറുകയായിരുന്നു...!

============================
സമര്‍പ്പണം : ദ്രിശ്
============================

Saturday, December 13, 2008

പുനര്‍ജ്ജനി




ഇനി മരിക്കില്ലൊരു ഈയാംപാറ്റയും
ഈ എരിതീയില്‍ ...
ഇനി പൊഴിയില്ലോരിഇറ്റു കണ്ണുനീരും
നനയ്ക്കില്ലിനിയീ കവിള്‍ത്തടം.

ഓര്‍മകളെ, ഒരുകുഞ്ഞു മണ്‍കുടത്തിലാക്കി
ഈ നിളയില്‍ ഒഴുക്കിയിട്ടൊന്നു
മുങ്ങി നിവര്‍ന്നു, വീണ്ടും
നടക്കാന്‍ പഠിക്കുന്നു, ഒരു കുഞ്ഞിനെ പോലെ.

മറവിതന്‍ ആഴക്കയങ്ങളില്‍
ജീവന്‍റെ നേര്‍ത്ത തുടിപ്പുണ്ടായിരുന്നു
മൗനം വാചാലമാകുമ്പോഴും
ഹൃദയം പിടഞ്ഞില്ല തെല്ലും !

നീണ്ട നിദ്രയില്‍ നിന്നുണര്‍ന്നു കഴിഞ്ഞു
ഇനിയൊന്നു ജീവിച്ചു തുടങ്ങട്ടെ ഞാന്‍ !
ഇല്ല, ഇനി മരിക്കില്ലോരീയാംപാറ്റയും
ഈ എരിതീയില്‍ ......!!!

Wednesday, December 3, 2008

ഭ്രാന്ത്





ഒരു ചിന്ത
------------------
കംസനെ കൊന്ന കൃഷ്ണന്‍റെ പോലെ ജന്മോദ്ദേശം നിനക്കു
ഇവിടെ കംസന്‍റെ സ്ഥാനം നി നല്കിയത് എനിക്കും !



മറ്റൊരു ചിന്ത
-------------------
യേശുനെ ഒറ്റികൊടുത്ത യൂദാസിന്‍റെ പോലെ നി ....
ഇവിടെ 30 വെള്ളി കാശിന്നു നി ഒറ്റികൊടുത്തത് എന്നെയും ...!!!

Monday, November 17, 2008

ഒരു ജന്മാനാളിന്റെ ഓര്‍മ്മയ്ക്ക്



ഇതെനിക്ക് നഷ്ട്ടപെടലിന്റെ നാള്‍ ....
ചേര്ത്തു വായിച്ചതാകെയും , അറിയാതെ...
മറഞ്ഞു പോകുമ്പോള്‍, നെഞ്ചിലൊരു നീറ്റല്‍ ...
കാല്‍ വെള്ളയിലെ മണല്‍ ഒലിച്ച് പോകും പോലെ...!

എരിഞ്ഞടങ്ങുമൊരു മെഴുതിരി പോലെ...
മിടിച്ചു തീരുമൊരു ഹൃദയവും പേറി ,
ഒരു വാക്കു പോലും പറയുവാനാകാതെ
വേദനയുടെ തീക്കനലില്‍ ഉരുകി അമരുന്നു ഞാന്‍ !

ചില ജന്മനാളുകള്‍ ചിലപ്പോള്‍ ചിലര്‍ക്കെന്കിലും
ചേതന അറ്റുപോം അന്ത്യ നാളുകളത്രേ....!
ഇനി കനവില്ലാതെ , മിഴിനീരടരാതെ
വേദനകള്‍ മറന്നൊന്നു മയങ്ങട്ടെ ഞാന്‍ !!!

Thursday, October 30, 2008

ആര്‍ക്കിമിഡീസ് .....




കാണാമറയത്തോളം പരന്നു കിടക്കുന്നു.....
ചിലപ്പോള്‍ നിശ്ചലമായ്‌.... ഇടയ്ക്ക് വികൃതി കാട്ടി.....
പതഞ്ഞോഴുകും തിരമാലകളുമായി...
മനോഹരമാണീ കടല്‍ കാഴ്ചകള്‍....
പക്ഷേ ഇതു വരെ ആരും ഇറങ്ങി ചെന്നിട്ടില്ലാത്ത...
സൂര്യകിരണങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത.....
പേടിപ്പെടുത്തുന്ന ഗര്‍ത്തങ്ങള്‍
ആരും ഇതു വരെ അളന്നു തിട്ടപെടുത്തിയിട്ടി 'ലതിന്നാഴം....!

പകല്‍ വെളിച്ചം തീരെ അറിയാത്ത ....
മാളത്തിലെന്നും മറഞ്ഞിരുന്നും
നിശയുടെ മറവില്‍ ഇര തേടിയും....
സുന്ദരനായ ശംഖു വരയന്‍ ...!
ആരെയും ഇതുവരെ കൊത്തി നോവിക്കാതെ....
വിഷം മുഴുവാനായ് ഉള്ളിലൊളിപ്പിച്ചു....
മറഞ്ഞിരിക്കുന്നു ശംഖു വരയന്‍ ...!
ആര്‍ക്കും ഇതു വരെ പിടികിട്ടിയിട്ടില്ലതിന്‍ വിഷ കാഡിന്‌യ്യം....!

രസം ഉള്ളില്‍ ചെന്നാല്‍ പെട്ടെന്നു തീരും.... !
പക്ഷേ എത്ര വേഗം.... കൃത്യമായ്‌ അറിയില്ലൊരാള്‍ക്കും
കയറിന്നൊരറ്റം മുറുകുമ്പോള്‍ പൊലീയും....
അതുപോലെ തീര്‍ന്നിടും റൈല്‍ പാളത്തില്‍ കിടക്കുകില്‍...
പക്ഷേ എത്ര വേഗം.... ആരും അറിയാന്‍ ശ്രമിച്ചില്ലിതുവരെ...!
Einstein-നുമല്ല ഞാന്‍, Newton-ണുമല്ല
ഇതൊക്കെയും ഏകനായ്‌ അറിയുവാന്‍ മാത്രം, ഞാനാളുമല്ല ....
പക്ഷേ ഒരൊറ്റ നിമിഷം തരൂ... ഞാനുമൊരു Archimedes ആയി മാറാം....!

Wednesday, October 29, 2008

പ്രണയം....



പാല്‍നിലാവിനോട് പ്രണയം... പാതിരാവിനോടും പ്രണയം...
കാട്ടരുവിയോടു പ്രണയം... ഒരു കാട്ടു പൂവിനോടും പ്രണയം ...
രാത്രി മഴയോടും രാക്കുയിലിനോടും പ്രണയം,
തുമ്പ പൂവിനോടും തുമ്പി പെണ്ണിനോടും പ്രണയം...
പാടാന്‍ മറന്നൊരാ പാട്ടിനോടും,
കാണാന്‍ കൊതിച്ച കനവിനോടും,
എനിക്കിന്ന് നിന്നോടും പ്രണയം...!

Sunday, October 19, 2008

മിഴിപ്പൂക്കള്‍ ...



നിന്‍റെ കണ്ണിലൂടെ ഞാന്‍ കണ്ടത്....
എന്നെ ആയിരുന്നു...
എന്‍റെ ലോകം അന്നുമിന്നും, എന്നും
നി മാത്രമായിരുന്നു....
നക്ഷത്ര ലോകം വരെ ഞാന്‍
എത്തിയിരുന്നു, നിന്‍റെ കൈ പിടിച്ചു...
മേഘങ്ങള്‍ക്കിടയിലൂടെ ജീവതാളം
തേടി ഞാന്‍ അലങ്ഞിരുന്നു....!

ഇന്നു... നിനക്കും എനിക്കും ഇടയില്‍,
എരിയുന്ന കനല്‍, അല്ലെങ്കില്‍ ഒരു കടല്‍ !
എന്‍റെ നക്ഷത്ര ലോകത്തില്‍ നിന്നും,
താഴേക്ക് ഞാന്‍ വീഴുമ്പോഴും...
ഒന്നുമറിയാതെ നി ;
ഒരു മതിലിനപ്പുറം എന്നപോല്‍ !

ഇന്നു നിനക്കും എനിക്കുമിടയില്‍....
ഒരു മതില്‍ തീര്ത്തു നി പോയ് മറഞ്ഞപ്പോള്‍
അറിഞ്ഞില്ല നി , എന്‍റെ ലോകം
ഇന്നീ മതിലിന്നിപ്പുരം അവസാനിച്ചിരിക്കുന്നു!
ഇന്നിവിടെ ഞാനും എന്‍റെ ശൂന്യമാം ലോകവും
പേടിപ്പെടുത്തുന്ന നിശബ്ധദയുമ്....
പിന്നെ നി എന്നെ പഠിപ്പിച്ച സത്യവും....
അതെ..., കണ്ണീരിന്നു കയ്പ്പാണ് !!!





Saturday, October 11, 2008

മഴ ....





നീ മഴയായി പെയ്തിറങ്ങിയത് , എന്‍റെ ഹൃദയത്തിലെക്കാണു.....
കൂട്ട് വന്ന ഇടിമിന്നല്‍ കവര്‍ന്നെടുത്തത്‌ , എന്‍റെ പ്രാണനും.....!!!

Friday, August 22, 2008

നിലാവോന്നിച്ചു....



നിനവുകളില്‍ വീണു ഞാന്‍ അലയുംപോഴും....,
ഉടഞ്ഞു പോയൊരാ കുപ്പി വള ചീളുകള്‍
ചേര്‍ത്തു വയ്ച്ചു ഞാന്‍ സ്വപ്ന ചിത്രങ്ങള്‍ തീര്‍ക്കുമ്പോഴും ...,
തിരികെ കിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും ,
ഇന്നു നിനക്കായ് ഞാന്‍ കുറിക്കുമീ വരികള്‍ക്ക് ,
നനുത്ത സ്നേഹത്തിന്‍ മധുരമുണ്ട്
ഒരു താരാട്ട് പാട്ടിന്റെ ഈണമുണ്ട്,
ഒരു മഞ്ഞു തുള്ളിക്കെന്ന പോലെ നനവുണ്ട് ....!
രാവിന്നു ഘനം ഏറി വരികയാണ്,
ഇനി നീ മയങ്ങിക്കൊള്ളൂ .....,
ഞാനീ നിലാവിന്നു കാവലിരിക്കട്ടെ......!!!

Saturday, June 21, 2008

ഒറ്റനാണയം ..... ;)




ചില്ല് ജാലക പൊത്തില്‍....
നാരങ്ങ മിട്ടായി വാങ്ങുവാന്‍
ഞാന്‍ കരുതി വയ്ച
ഒറ്റ നാണയം അടിച്ചെടുത്തില്ലെ, നീ?

എന്‍റെ പുസ്തക താളില്‍
ആരൊരുമറിയാതെ കാത്ത് സൂക്ഷിച്ച
മയില്‍ പീലി നീ അടര്‍ത്തിയെടുത്തില്ലെ?
എനി ഞാന്‍ ആരോടു പടിക്കുമ്പോള്‍ സ്വകാര്യം പറയും!!!

എന്റെ കണ്ണില്‍ നീ ,
സൂചികൊണ്ട്‌ കുത്തിനോവിച്ചില്ലെ
ഞാനിനി എങ്ങനെ സ്വപ്നം കാണും.....
ഞാനിനി എങ്ങനെ കാഴ്ച്ച കാണും!!!

എന്റെ തൂലിക നീ കടലിലെറിഞ്ഞെില്ലേ?
ഞാനിനി എങ്ങനെ കവിത കുറിക്കും!!!

എന്റെ ജീവവയുവില്‍ നീ
വിഷം നിറച്ചില്ലെ.....
അതിന്നു ഇപ്പോ കൊല്ലുന്ന ഗന്ധം!
ശ്വാസം മൂട്ടിച്ചില്ലെ നീ എന്നെ!!!

Thursday, June 19, 2008

നിഴലുകള്‍.....




നിഴലിനെ ഭയാമാണോ നിനക്കു....? ,
ഉള്ളിലായറോ ചോദിക്കുന്ന പോലെ....!

നിശഞബ്ധമായ് ഇരിക്കുമ്പോള്‍, വെറുതെ നടക്കുമ്പോള്‍,
സ്വപ്നങ്ങളില്‍ നീന്തി തുടിക്കുമ്പോള്‍....!
കാളവു പറയാന്‍ വയ്യിനി;
അതേ, നിഴലിനെ പേടിയാണെനിക്ക്‌!!!

കറുത്തൊരു കാലനെ പോലെ
ഉള്ളിലൊരു തീ നാളമായി
രാത്രിയും പകലുമെന്നില്ലാതെ
ഇന്നെന്റെ നിഴലിനെ ഞാന്‍ ഭയക്കുന്നു.....!

Monday, March 31, 2008

അദിതിയായ് ഞാനും



ഇന്നീ രാവിലെകനായീ, സുഘമുള്ള കടല്ക്കാട്ടിനോടും ....
പതന്ജോഴുകിയേതും തിര മാലകലോടും കിന്നാരം പറഞ്ഞു ഞാനിരിപൂ !
കാണാം ...; കറുത്ത മേഘകൂട്ടുകള്‍ക്കിടയില്‍ നിന്നും ഒളിഞ്ഞെന്നെ
നോക്കി എങ്ങോ മറഞ്ഞു പോം, ചന്ദ്രബിംബം ...
ഇടയ്ക്കെന്താണ് തിര മാലകലെന്നോട് പറഞ്ഞതു ....?
അറിയുന്നു ഞാന്‍ .... എന്നെ ക്ഷണിക്കുകയായിരുന്നു !!!

ഇല്ല , ഇന്നേതായാലും വരുന്നില്ല ഞാന്‍ ....
കുറച്ചേറെ ബാക്കിയുണ്ട് ചെയ്തു തീര്‍ക്കുവാന്‍ !!!
പിണങ്ങരുത് ... ഞാന്‍ വരും തീര്‍ച്ചയായും ഒരു നാള്‍ ....
വിദൂരമാല്ലാതോരുനാല്‍ ..... ഞാന്‍ വരും !!!
നിന്റെ അടിതിയായി ഞാനുമുണ്ടാകും .....
കടലിന്‍ ഉള്‍ തുടിപ്പുകള്‍ അറിഞ്ഞു ഞാനുമുണ്ടാകും ...!!!

ആ ദിനങ്ങല്‍ക്കായ് കാത്തിരിക്കുന്നു ഞാന്‍ ....
നിറഞ്ഞ മനസ്സോടെ നിയെന്നെ സ്വീകരിചീടുക
ആരൊക്കെയോ പറഞ്ഞ പോലുല്ലോരെന്‍ മനസ്സിന്‍ മാലിന്യങ്ങളും ,
നിറഞ്ഞ ദാര്‍ഷ്ട്യവും.... തീരാ കലന്കവും
എന്നെന്നേക്കുമായി തുടച്ചു നീക്കി ഞാനനയും
തിരികെ ' മൂന്നാം പക്കം ' മാത്രം മടക്കി അയചീടുകെന്നെ.....!!!


പരിഭവങ്ങളില്ലാതെ....



കാട് പിടിച്ച ചിന്തയും ,
വ്യര്‍ധമാം മോഹങ്ങളും ...

താളം തെറ്റിയ താരാട്ടുപാട്ടും ,
കൂട്ടം തെറ്റിയ കുഞ്ഞി കിളിയുടെ തേങ്ങലും ...

ഒന്നൊന്നായ് പൊഴിഞ്ഞുപോം ദിനങ്ങളും ,
അസ്തമയ സൂര്യനൊപ്പം പെയ്തിറങ്ങും മിഴിനീരും !

വഴിതെറ്റി വന്നൊരു പേമാരിയും ;
അതില്‍ ഒലിച്ചുപോം ജീവന്‍റെ നേര്‍ കാഴ്ചയും !

പൂജയ്ക്കെടുക്കാതെ പോയൊരീ ,
തുളസി തളിരിതളിന്‍ ഗദ്ഗദവും ....

പിന്നെയും പിന്നെയും , അടര്‍ന്നു വീഴും കണ്ണുനീരാല്‍ ,
ദാഹം തീര്‍ത്ത പച്ച മണ്ണിന്‍ നെടുവീര്‍പ്പും ....

ഏകനായ് ; എല്ലാത്തിനും മൂക സാക്ഷിയായ് ,
ഞാനും എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളും !!!

നോവ്‌ ......



അവള്‍ :
-----------
ഈ ഇടനാഴിയില്‍ പതറി നില്പ്പൂ ഞാന്‍ ,
ഇരുള്‍ അടന്ജോരാ മുറികള്‍ പിന്നിട്ടു ...
പിന്നെയും നടന്നെത്തുന്നു മറ്റൊരു
ശൂന്യമാം വഴിത്താരയില്‍
എങ്ങോട്ടെന്നറിയാതെ നിസ്സബ്ധ യായി ....

അവന്‍ :
---------
മിഴികള്‍ പൂട്ടി , അക കണ്നിലൂടോന്നു നോക്ക് നി,
നിന്നരികില്‍ ഞാനുണ്ടാകും നിനക്കു കൂട്ടായി ,
വേനലില്‍ മണ്ണില്‍ വീനുടയുമൊരു നീര്‍ത്തുള്ളി പോലെ...

അവള്‍ :
-------
അലിഞ്ഞു ചേര്‍നോരാ നീര്‍ത്തുള്ളി ,
ശോകത്തിന്‍ പ്രതീകമായെന്‍ മിഴികളില്‍ നിന്നുതിരവേ ....
അന്യമാകുന്നു അതും......
കൂടെയോഴുകുന്നു എന്‍ നൊമ്പരങ്ങളും....
ഒരു നിശ്വാസവും.....!

അവന്‍ :
--------
ഒന്നു മാത്രം പറയാം ഞാന്‍ സഖീ,
നിന്‍റെ മിഴി നിറയുമ്പോള്‍ ഉരുകുന്നത് ഇന്നെന്‍റെ ഹൃദയമാണ്,
തളരുന്നത് ഞാന്‍ തന്നെയാണ്!
നി നടന്നു മറഞ്ഞൊരാ വഴിതാരയിലെന്നും,
നിറമിഴി പാകി നിന്നതും ഞാന്‍ മാത്രമാണ്...!!!


*********************************************
പിന്നെ അവള്‍ നിശബ്ദയായി...., അവനും !
*********************************************

Sunday, March 30, 2008

വാനപ്രസ്ഥം



പാതി വഴി പോലുമായില്ലി നിയുമെന്നാകിലും
വയ്യിനി , ഒരടി പോലും ചരിയ്ക്കുവാന്‍ ....!
പയ്യെ പടി ഇരന്ഗുവാനാശിക്കുന്നിന്നു ഞാന്‍ ....
ജീവിത പരീക്ഷയിലോരിക്കല്‍ പോലും ജയിക്കുവാനാകാതെ ...!

ഇടതനും വലതനുമായി പാര്‍ട്ടിക്കാര്‍ ചുറ്റിലും ...
പോര്‍വിളി തുടങ്ങിയിരിക്കുന്നു എന്‍റെ ദെഹിക്കായ് ഇപ്പോഴേ .....!
കടലോരമാകെയും കാഴുകന്മാരനേകം , പതിവില്ലാതെ ....
പ്രതീക്ഷയുടെ കണ്ണുമായ് !

തീര്‍ച്ചയായും ഒലിചൊട്ടമല്ലിതു ...
യാത്ര തുടങ്ങും മുന്പേ ഞാന്‍ വരിച്ച 'വാനപ്രസ്ഥം' !!!

കളിയോടം


ഏതോ വര്‍ഷകാല മാരിയില്‍ കൂട്ട് വന്ന ഇളം തെന്നല്‍ പോലെ ,
എന്നും നിയെന്നുള്ളില്‍ നിറഞ്ഞു നില്‍പ്പൂ ....
അകലങ്ങളില്‍ നുന്നും നി പകര്‍ന്നു തന്നൊരാ ,
നിറമുള്ള വര്‍ണങ്ങലാല്‍ , ഞാനെന്നും -
നിനക്കായി തീര്‍ത്ത ചിത്രങ്ങളൊക്കെയും ,
നിലാമഴയില്‍ നനഞ്ഞു ഒലിച്ചതും ,
അതുകൊണ്ട് നിയൊരു കളിയോടം തീര്‍ത്തതും ,
എല്ലാമറിയുന്നു ഞാന്‍ , അകലെയാണെങ്കിലും ....!!!

മരിച്ചു വീഴുന്നത്....



നിനച്ചിരിക്കാതെ പെയ്ത മഴയില്‍ അലിഞ്ഞു ചേര്‍ന്ന് ,
നിലത്തു വീണു ചിതറിയത് എന്‍റെ ഹൃദയ രക്തമാണ് ....

എന്‍റെ തൂലികയുടെ മഷികൂടാണ് വീണു ഉടഞ്ഞത് ,
ഇവിടെ മരിച്ചു വീഴുന്നത് എന്‍റെ അക്ഷരകൂട്ടുകള്‍ ആണ് ....!

ദേശാടന കിളികള്‍


ദേശാടന കിളികള്‍ അങ്ങനെയാണ്
നിനച്ചിരിക്കാതെ ഒരു നാളില്‍ അരികിലണയും,
ആരാരുമറിയാതെ മനസ്സിന്‍ മടിത്തട്ടില്‍
നൂറു നിറങ്ങള്‍ കൊന്ടൊരു കൂട് കൂട്ടും
കിളി കൊഞ്ചലുമായി ചിറകുകളുരുമ്മി....!

പിന്നീടൊരു നാളില്‍ ആരാരുമറിയാതെ
ഇരുളിന്റെ മറപറ്റി പറന്നു പോകും
അകലെ കാത്തിരുന്നു മിഴി തളര്‍ന്നു പോം കുയിലിന്റെ പാട്ടു
ഇടെയ്ക്കെവിടെയോ ഇടറുകയായിരുന്നു....!
ദേശാടന കിളികള്‍ എന്നും അങ്ങനെയാണ്.....!!!