Thursday, December 17, 2009

പേടി...


പേടിയാണ് എനിക്ക്...
ഉറങ്ങാന്‍ പേടി..., ഉറങ്ങിയാല്‍ തന്നെ-
ഉണര്‍ന്നെണീക്കാന്‍ പേടി... ഇടയ്ക്കറിയാതെ-
പകല്‍ മയക്കത്തിലെപോഴോ കണ്ടുപോകുമൊരു
പകല്ക്കിനാവിനെ പേടി....!
ഓര്‍ക്കുവാന്‍ പേടി, മറവിയെ പേടി....!!!
മറവിതന്‍ ഈറ്റില്ലത്തില്‍ വീണുടയുമൊരു
നീര്‍ക്കുമിളയെ പേടി... ഒന്ന് ചിരിക്കുവാന്‍ പേടി!
മിഴികള്‍ പൂട്ടി ഇരിക്കട്ടെ ഞാന്‍-
ഇന്നിവിടെ ഏകനായി, മൌനമായ്...
ഒരു പ്രാര്‍ഥനയിലെന്ന പോലെ.....;
അങ്ങനെ കരുതിക്കോട്ടെ ലോകം...!!!

Sunday, November 1, 2009

മോഹങ്ങള്‍


എന്‍റെ ചുടലയ്ക്കരികിലായൊരു പൂമരം വേണം....
അതില്‍ നിന്നുമടരുന്ന ചുവന്ന പൂക്കലെന്റെ
ചുടല മറയ്ക്കണം, അതിന്റെ തണലില്‍
സ്വപ്നങ്ങളില്ലാതെനിക്ക് മായന്ങണം....!

Tuesday, September 8, 2009

ഒരു സ്വപ്നത്തിന്‍റെ കഥ



ഇന്നലെ പുലര്‍ച്ചെ ഞാനൊരു സ്വപ്നം കണ്ടു.....

വലിയൊരു വെള്ളച്ചാട്ടം! താഴെ ആഴം കൂടിയ വെള്ളക്കെട്ട്! ചുറ്റിലും പായല്‍ പിടിച്ചു വഴുക്കലേറിയ പാറക്കൂട്ടം! ഒരു മല പോലെ..... സിനിമയിലൊക്കെ കാണുന്ന പോലെ....... സുന്ദരവും ഒപ്പം പെടിപ്പെടുത്തുന്നതുമായ കാഴ്ച!

ആ മലയുടെ ഏറ്റവും ഉയരത്തില്‍ നിന്ന് ഞാന്‍ താഴേക്ക് നോക്കുകയായിരുന്നു! പെട്ടെന്നാണ്‌ കാല്‍ വഴുതി താഴെ വെള്ളകെട്ടിലേക്ക് ഞാന്‍ വീണത്‌! ഒന്നു നിലവിളിച്ചു കൂടിയില്ല.....! ആഴമുള്ള നീര്‍ക്കെട്ടിലേക്ക് ഞാന്‍ താഴ്ന്നു പോകുകയായിരുന്നു......! പയ്യെ ഓളങ്ങള്‍ കേട്ടടങ്ങുംമ്പോഴേക്കും....., അങ്ങ് ദൂരെ, ആകാശ നീലിമയില്‍ നിന്ന് ഞാനാ വെള്ളകെട്ടും, പാറകൂട്ടങ്ങളും കണ്‍മുന്നിലെന്ന പോലെ കാണുന്നുണ്ടായിരുന്നു!
[ 09:09:09 :: 12:12 AM ]

Wednesday, August 19, 2009

നക്ഷത്രങ്ങളുടെ രാജകുമാരന്‍



നക്ഷത്രത്തെ മോഹിക്കുക
കേട്ടുകെള്‍വി‍യതേതുമില്ലാതെ!
രാത്രി നക്ഷത്രത്തെ എന്നും
മനസ്സില്‍ താലോലിച്ച ഒരു രാജകുമാരന്‍!

നിശയുടെ നിറവില്‍ മുടങ്ങാതെ
അവന്‍ കാത്തിരിക്കുമായിരുന്നു....
നിദ്രയില്ലാതെ, കൊതിയോടെ
നക്ഷത്ര ശോഭയും കിനാവുകണ്ട്‌!


കയ്യെത്തും ദൂരത്താണ് നക്ഷത്രമെന്നോര്‍ത്തു
ആദ്യം മെല്ലെ, കൈകള്‍ നീട്ടിനോക്കി,
അമ്ബരച്ചുംബികള്‍ക്ക് മുകളിലേറി നോക്കി,
എന്നിട്ടും പിടികൊടുക്കാതെ, അകന്നുനിന്നു നക്ഷത്രം!


ഒടുവിലൊരുചുടുമിഴിനീര്‍ അടര്ന്നവന്ടെ
കവിളിലൂടോഴുകി ഇറങ്ങുമ്പോള്‍,
നിശയുടെ നീലിമയിലവന്‍ തിരിച്ചറിഞ്ഞു;
"നക്ഷത്രമുരങ്ങുന്നതിന്നവന്ടെ കണ്ണുകളില്‍"

Thursday, July 30, 2009

നീരസം....


ഓര്‍ക്കനോന്നുമില്ലാതെ വരണ്ടുണങ്ങിയ ഒരു മരുഭുമിപോലെ മനസ്സ്....
കത്തിയമരുന്ന തീചൂടിലും വാടാതെ....,
ഹൃദയം കഠിനമായി മാറുകയായിരുന്നു.....!
ഓര്‍മകള്‍ക്ക് അന്ത്യ കൂദാശയും ചൊല്ലി...
ഇരുള്വീഴുന്നത് വരെ തളരാതിങ്ങനെ നടക്കും...
നിലാവിന്റെ തണുപ്പില്‍ അന്തിയുറങ്ങും,
തണുത്ത കാറ്റില്‍, അസ്ഥികൂടി മരവിചിട്ടുണ്ടാകും...
മണല്‍ത്തരികള്‍ കവിതവരയുകയാവും....
ഹൃദയഭാഷ മറന്ന കവിതകള്‍....
ഇന്നിന്റെ നിറം മങ്ങിയ കവിതകള്‍......!!!!

Friday, July 24, 2009

ഒരു മനുഷ്യന്‍റെ കഥ


ഇങ്ങനെയും ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു....
നിങ്ങളെ പോലെതന്നെ സ്വപ്‌നങ്ങള്‍ കണ്ടിരുന്നവന്‍....
നിലാവിനെയും, കടലിനെയും സ്നെഹിചിരുന്നവന്....
ചുവന്ന സൂര്യനെ ഹൃദയത്തില്‍ സൂക്ഷിച്ചവന്‍

നിങ്ങളോടൊപ്പം നടന്നെത്താന്‍ ശ്രമിച്ചവന്‍....
നിങ്ങളറിയാതെ നിങ്ങള്ക്ക് വേണ്ടി ജീവിച്ചവന്‍
ഇടയ്ക്കെപ്പോഴോ കാലിടറി വീണപോളും
നിങ്ങളെ മറക്കാതെ ഹൃദയത്തില്‍ സൂക്ഷിച്ചവന്‍....

മൌനം മരണമാണ് എന്ന് ആരും പറയാതെ തിരിച്ചറിഞ്ഞവന്‍
നിഴല്‍ വീഥികളില്‍ ഒറ്റപ്പെടും വരെയും,
നിങ്ങള്‍ക്കൊപ്പം നടന്നു ശീലിച്ചവന്‍....
അവനും നിങ്ങളെപോലെ ഒരു മനുഷ്യനായിരുന്നു....!

ഒടുവില്‍ അവന്‍റെ ധമനികളില്‍ നിന്നിറ്റു വീണതും
ചുവന്ന ചോരത്തുള്ളികള്‍ തന്നെ ആയിരുന്നു!!!!
ഒരു കരിയിലകാറ്റില്‍ മാഞ്ഞുപോയത്,
അവന്‍ നടന്നകന്ന നിണമണിഞ്ഞ കാല്‍പ്പാടുകളായിരുന്നു...!!!!!!!

Wednesday, May 6, 2009

മരണം.......


ഇനി ഞാന്‍ മടങ്ങട്ടെ
ഒരു ചെറു താരമായി
മാനത്ത് പിറക്കട്ടെ !

Saturday, May 2, 2009

ഏപ്രില്‍ 30 - ഒരു ഓര്‍മ്മ



ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു ....
ആരോ ഹൃദയത്തിലേയ്ക്ക് മുട്ടി വിളിക്കും പോലെ ....
പിന്നെ ഏറെ നേരം നിശബ്ദദ ആയിരുന്നു ....
നിലാവില്‍ കുളിച്ചു നില്ക്കുന്ന നിശബ്ദദ ....!
മഞ്ഞു തുള്ളിയുടെ നനവുണ്ടായിരുന്നു ഓരോ നിമിഷത്തിനും ....
അവളുടെ നൊമ്പരത്തിന്റെ തേന്‍ തുള്ളി വീണുടഞ്ഞത് എന്‍റെ ഹൃദയത്തിലായിരുന്നു ....
അതിന്‍റെ നീറ്റലില്‍ വീണു പിടയുമ്പോള്‍ , അറിയാതറിഞ്ഞു ഞാന്‍ ....
അതേ, എന്‍റെ മിഴികളും ഈറനണിഞ്ഞിരുന്നു....!

അവള്‍ പഠിപ്പിച്ച പ്രാര്‍ഥനാ വരികള്‍,
മൂന്നു വട്ടം മനസ്സില്‍ മന്ത്രിച്ചു, കണ്ണടച്ചിരുന്നു കുറെ നേരം....
ഉരുക്ക് താഴുകള്‍ വേനലിന്റെ തീ വര്‍ഷത്തില്‍
ഉരുകി അമരുന്നതിന്റെ സുഖമുണ്ടായിരുന്നു, നിലവിന്നു ...
എങ്കിലും മനസ്സില്‍ ഒരു നൊമ്പരം മാത്രം ബാക്കിയായി നില്ക്കുന്നു ...
അതെന്നെ വല്ലാതെ മുറിപ്പെടുത്തുന്നു....!

Monday, April 13, 2009

അകല്‍ച്ചയുടെ സ്വരം .....



സൂര്യനോളം ഉയര്ന്നു നി
എന്നില്‍നിന്നും പറന്നകലുംപോള്‍
ഒരു കരിനിഴല്‍ വീഴ്ത്തി നീ
കെടുത്തിയതിന്നെന്‍റെ സ്വപ്നങ്ങളായിരുന്നു !
അകലുന്ന ചിറകടികള്‍... കാതിലൊരു -
കൂരംമ്പായി തറയ്ക്കുമ്പോള്‍;
നാളേറെയായി ഞാന്‍ നെയ്തെടുത്ത കനവുകള്‍......
ഒരു തുലാവര്‍ഷ മാരിയായി പെയ്തോഴിയുകയായിരുന്നു !!!

Sunday, April 5, 2009

എന്‍റെ ഗുല്‍മോഹര്‍ സ്വപ്‌നങ്ങള്‍.....

ഞാന്‍ കണ്ടൊരാ വസന്തവും,
കാറ്റും മഴയും...., കടലിന്‍റെ
നനുത്ത സംഗീതവും.....,
നൊമ്പരങ്ങള്‍ വീണുറങ്ങും,
നാട്ടു മണ്‍പാതകളും......,
കൊണ്ചി ചിരിച്ചു, കളകളമോതി
ഒഴുകുമീ അരുവിയുടെ സംഗീതവും.....
മൌനവും...., മൌനനൊമ്പരങ്ങളും ,
രാത്രിമഴയും, നിലാവും, രാക്കിളിപാട്ടും ......!

ഇനിയുമുണ്ടൊരു നൂറു കാര്യം
എനിക്കിന്നെരെയുണ്ടിനിയും നിന്നോട് ചൊല്ലുവാന്‍.....
ഇനിയുണ്ടെനിക്കൊരു പാട്ടു മൂളാന്‍ ,
നിന്‍റെ കാതിലോരീണമായ് പെയ്തിറങ്ങാന്‍......
ഇനിയുമൊരായിരം നിറങ്ങള്‍ ചാലിച്ച്
നിനക്കായൊരു വര്‍ണ്ണ ചിത്രം രചിക്കുവാന്‍
ഇനിയുമെന്‍ ഹൃദയത്തിലെ സ്നേഹവും,
നേര്‍ത്ത നൊമ്പരങ്ങളും, ഇന്നു നിനക്കായ്
ഞാന്‍ കുറിച്ചു വയ്ക്കാം, പ്രിയ തോഴീ....

ഒരു ഗുല്‍മോഹര്‍ പൂവിന്റെ ഹൃദയത്തില്‍ -
പിറവി കൊണ്ടൊരു; കുഞ്ഞു തെന്നലിന്‍
തേരിലെറ്റി; ഞാനിന്നെന്റെ -
സ്വപ്‌നങ്ങള്‍ നിന്നരികിലേക്ക്
ഒരു സുഗന്ധമായ്‌ അയചീടുകയാണ് !
നി നിന്‍റെ ഹൃദയത്തോട്
ചേര്‍ത്തതിനെ വായിച്ചു കൊള്ളുക....!
മറവികളില്‍ വീണുറങ്ങുമൊരു മഞ്ഞുതുള്ളിയുടെ,
നനവുണ്ടാവും അവയ്ക്കൊക്കെയും.... !!!

Thursday, April 2, 2009

solitude.....


i made myself a DEN.....
n am staying there all alone....,
leaving behind those memories,
which i dire the most!
as its the main cause for....,
all my folly.....!!!

now, i feel so safe n strong...,
i remember the times...
when i was left in the lurch;
n grounded by many....!
n am hapi now that am still alive.....

now, i feel so safe n strong...!
as, i made myself a DEN.....
n am staying there all alone....!!!



Wednesday, February 18, 2009

നിലാവിന്റെ സുഗന്ധം!




നിലാവിന്നു പനിനീര് മലരിന്റെ
സുഗന്ധമായിരുന്നോ?

ആകാന് വഴിയില്ല....
എനിക്ക് നീ എന്തെ പ്രിയ തോഴീ
വാലന്ന്റൈന് സമ്മാന നല്കാതൂന്നു
ഞാന് ചോദിച്ച നിമിഷം....;
അതിന്നു നീ എന്റെ വാലന്ന്റൈന് അല്ലല്ലോ....
എന്നാ മരുവാക്കൊതി നീ.....
നിലാവില് മുങ്ങി മറയുമ്പോള്,
നിലാവിന്നു പാല മണം ആയിരുന്നു.....
ഏഴിലം പാല പൂത്ത പോലെ സുഗന്ധം ആയിരുന്നു !!!

Sunday, February 15, 2009

ശേഷിപ്പുകള്‍


ആദ്യം നിശ്ചലമായി.....
ഒരിലപോലും അനങ്ങാതെ....!
പിന്നൊരു കുഞ്ഞു തെന്നലായി
മനസ്സ് കുളിര്‍പ്പിക്കുമൊരു ചാറ്റല്‍ മഴയായി...
പതിയെ കാതടപ്പിക്കും
ഇടിയായി, മിന്നലായി......
നീ ഒരു പേമാരിയായി മാറുകയായിരുന്നു
ഒരു നിമിഷം കൊണ്ട്‌ നീ
എല്ലാം
തകര്‍ത്തു എറിയുകയായിരുന്നു
പക പൂണ്ടു, രോഷാഗ്നിയില്‍
നീ എല്ലാം തകര്‍ക്കുകയായിരുന്നു...


ഇപ്പോള്‍ എല്ലാം എരിഞ്ഞടങ്ങിയിരിക്കുന്നു
മഴയില്ല, കാറ്റില്ല, ഇടിയില്ല......
എല്ലാം പെയ്തൊഴിഞ്ഞിരിക്കുന്നു!
നെഞ്ചില്‍ പതിച്ച ഓരോ മഴ തുള്ളിയും....
നിന്‍റെ ശേഷിപ്പുകളായി ഇന്നും
എന്‍റെ കാഴ്ച മറയ്ക്കുന്നു!!!

Sunday, February 8, 2009

മഴക്കാലം



നിലയ്ക്കാതെ പെയ്യുന്ന മഴയില്‍
ചിതറിയ മഴ തുള്ളികള്‍
ഇടയ്ക്ക് വഴി തെറ്റി വന്നപോലൊരു
കുഞ്ഞു തെന്നലും
മഴ മേഘങ്ങള്‍ക്കിടയില്‍ എവിടയോ
മറഞ്ഞു തുടങ്ങുന്ന ചന്ദ്രന്‍
കൂട്ടിനായില്ലിന്നു, എവിടെയോ
പോയി ഒളിച്ചിരിക്കുന്നു താരകള്‍
അതിവര്‍ഷ രാവില്‍ നനഞ്ഞു കുതിര്‍ന്ന ചിറകുകള്‍
ഭാരമായി മാറിയെന്നോ രാക്കിളിക്ക് !
ഇടയ്ക്കൊരു നെഞ്ഞിടിപ്പോടെ അറിയുന്നു
കാതടപ്പിക്കും ഇടിമുഴക്കം
കൂട്ട് വന്ന മിന്നല്‍ പിണരുകള്‍
നെഞ്ചോടു ചെര്ന്നുരുമ്മി അകലുന്നു
നിലയ്ക്കാതെ പിന്നെയും പെയ്യുന്ന മാരിയില്‍
വീണ്ടുമോരായിരം മിന്നല്‍പിണരുകള്‍
തൊട്ടുരുമ്മി ഇരുളില്‍ മറയുമ്പോള്
‍അറിയാതെ മോഹിച്ചു പോകുന്നു ഞാനും
ആരാരുമറിയാതെ നിലത്തു വീണുടയും
മിഴിനീരു പോലെ മന്നിലലിഞ്ഞു തീരുവാന്‍ ...!

Monday, January 5, 2009

പൂര്‍ണ വിരാമം ....


ദൈവത്തോട് അടുക്കുമ്പോള്‍
ശ്രെധിച്ചിട്ടുണ്ടോ ....?
നിങ്ങള്‍ പെട്ടെന്ന് കരയും....,
ഉടനെ തന്നെ ചിരിക്കും....,
ഒരു ഭ്രാന്തനെ പോലെ....!
അരികിലുള്ളവര്‍ക്ക്
ഒരു പിടി കണ്ണുനീര്‍
വെറുതെ നിങ്ങള്‍ സമ്മാനിക്കും.
മനസ്സിനുള്ളില്‍ ഒരായിരം
വര്‍ണ മഴ പെയ്തിറങ്ങും ....
നിറങ്ങളുടെ ഉത്സവം...!
അതെ സമയം തന്നെ, പൂരം
കഴിഞ്ഞൊഴിഞ്ഞൊരു പറമ്പായും ...!!!
നിര്‍ത്താതെ കണ്ണീര്‍ ഒഴുക്കുമ്പോഴും
അറിയാതെ നിങ്ങള്‍ ചിരിക്കും;
വെറുമൊരു ഭ്രാന്തനെ പോലെ.........!!!