Wednesday, February 18, 2009

നിലാവിന്റെ സുഗന്ധം!




നിലാവിന്നു പനിനീര് മലരിന്റെ
സുഗന്ധമായിരുന്നോ?

ആകാന് വഴിയില്ല....
എനിക്ക് നീ എന്തെ പ്രിയ തോഴീ
വാലന്ന്റൈന് സമ്മാന നല്കാതൂന്നു
ഞാന് ചോദിച്ച നിമിഷം....;
അതിന്നു നീ എന്റെ വാലന്ന്റൈന് അല്ലല്ലോ....
എന്നാ മരുവാക്കൊതി നീ.....
നിലാവില് മുങ്ങി മറയുമ്പോള്,
നിലാവിന്നു പാല മണം ആയിരുന്നു.....
ഏഴിലം പാല പൂത്ത പോലെ സുഗന്ധം ആയിരുന്നു !!!

Sunday, February 15, 2009

ശേഷിപ്പുകള്‍


ആദ്യം നിശ്ചലമായി.....
ഒരിലപോലും അനങ്ങാതെ....!
പിന്നൊരു കുഞ്ഞു തെന്നലായി
മനസ്സ് കുളിര്‍പ്പിക്കുമൊരു ചാറ്റല്‍ മഴയായി...
പതിയെ കാതടപ്പിക്കും
ഇടിയായി, മിന്നലായി......
നീ ഒരു പേമാരിയായി മാറുകയായിരുന്നു
ഒരു നിമിഷം കൊണ്ട്‌ നീ
എല്ലാം
തകര്‍ത്തു എറിയുകയായിരുന്നു
പക പൂണ്ടു, രോഷാഗ്നിയില്‍
നീ എല്ലാം തകര്‍ക്കുകയായിരുന്നു...


ഇപ്പോള്‍ എല്ലാം എരിഞ്ഞടങ്ങിയിരിക്കുന്നു
മഴയില്ല, കാറ്റില്ല, ഇടിയില്ല......
എല്ലാം പെയ്തൊഴിഞ്ഞിരിക്കുന്നു!
നെഞ്ചില്‍ പതിച്ച ഓരോ മഴ തുള്ളിയും....
നിന്‍റെ ശേഷിപ്പുകളായി ഇന്നും
എന്‍റെ കാഴ്ച മറയ്ക്കുന്നു!!!

Sunday, February 8, 2009

മഴക്കാലം



നിലയ്ക്കാതെ പെയ്യുന്ന മഴയില്‍
ചിതറിയ മഴ തുള്ളികള്‍
ഇടയ്ക്ക് വഴി തെറ്റി വന്നപോലൊരു
കുഞ്ഞു തെന്നലും
മഴ മേഘങ്ങള്‍ക്കിടയില്‍ എവിടയോ
മറഞ്ഞു തുടങ്ങുന്ന ചന്ദ്രന്‍
കൂട്ടിനായില്ലിന്നു, എവിടെയോ
പോയി ഒളിച്ചിരിക്കുന്നു താരകള്‍
അതിവര്‍ഷ രാവില്‍ നനഞ്ഞു കുതിര്‍ന്ന ചിറകുകള്‍
ഭാരമായി മാറിയെന്നോ രാക്കിളിക്ക് !
ഇടയ്ക്കൊരു നെഞ്ഞിടിപ്പോടെ അറിയുന്നു
കാതടപ്പിക്കും ഇടിമുഴക്കം
കൂട്ട് വന്ന മിന്നല്‍ പിണരുകള്‍
നെഞ്ചോടു ചെര്ന്നുരുമ്മി അകലുന്നു
നിലയ്ക്കാതെ പിന്നെയും പെയ്യുന്ന മാരിയില്‍
വീണ്ടുമോരായിരം മിന്നല്‍പിണരുകള്‍
തൊട്ടുരുമ്മി ഇരുളില്‍ മറയുമ്പോള്
‍അറിയാതെ മോഹിച്ചു പോകുന്നു ഞാനും
ആരാരുമറിയാതെ നിലത്തു വീണുടയും
മിഴിനീരു പോലെ മന്നിലലിഞ്ഞു തീരുവാന്‍ ...!