Tuesday, September 8, 2009

ഒരു സ്വപ്നത്തിന്‍റെ കഥ



ഇന്നലെ പുലര്‍ച്ചെ ഞാനൊരു സ്വപ്നം കണ്ടു.....

വലിയൊരു വെള്ളച്ചാട്ടം! താഴെ ആഴം കൂടിയ വെള്ളക്കെട്ട്! ചുറ്റിലും പായല്‍ പിടിച്ചു വഴുക്കലേറിയ പാറക്കൂട്ടം! ഒരു മല പോലെ..... സിനിമയിലൊക്കെ കാണുന്ന പോലെ....... സുന്ദരവും ഒപ്പം പെടിപ്പെടുത്തുന്നതുമായ കാഴ്ച!

ആ മലയുടെ ഏറ്റവും ഉയരത്തില്‍ നിന്ന് ഞാന്‍ താഴേക്ക് നോക്കുകയായിരുന്നു! പെട്ടെന്നാണ്‌ കാല്‍ വഴുതി താഴെ വെള്ളകെട്ടിലേക്ക് ഞാന്‍ വീണത്‌! ഒന്നു നിലവിളിച്ചു കൂടിയില്ല.....! ആഴമുള്ള നീര്‍ക്കെട്ടിലേക്ക് ഞാന്‍ താഴ്ന്നു പോകുകയായിരുന്നു......! പയ്യെ ഓളങ്ങള്‍ കേട്ടടങ്ങുംമ്പോഴേക്കും....., അങ്ങ് ദൂരെ, ആകാശ നീലിമയില്‍ നിന്ന് ഞാനാ വെള്ളകെട്ടും, പാറകൂട്ടങ്ങളും കണ്‍മുന്നിലെന്ന പോലെ കാണുന്നുണ്ടായിരുന്നു!
[ 09:09:09 :: 12:12 AM ]

2 comments:

ramanika said...

കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ സന്തോഷിക്ക്യയും, അതിലും കുഞ്ഞു കാര്യങ്ങളില്‍ ദുഖിക്ക്യയും ചെയ്യുന്ന തീര്‍ത്തും ഒരു സാദാ മനുഷ്യന്‍!

angane allae booribhagavum?

Aneesh Alias Shinu said...

yes.... u r rite. thanx for da comment mr. ramanika :)