
കാട് പിടിച്ച ചിന്തയും ,
വ്യര്‍ധമാം മോഹങ്ങളും ...
താളം തെറ്റിയ താരാട്ടുപാട്ടും ,
കൂട്ടം തെറ്റിയ കുഞ്ഞി കിളിയുടെ തേങ്ങലും ...
ഒന്നൊന്നായ് പൊഴിഞ്ഞുപോം ദിനങ്ങളും ,
അസ്തമയ സൂര്യനൊപ്പം പെയ്തിറങ്ങും മിഴിനീരും !
വഴിതെറ്റി വന്നൊരു പേമാരിയും ;
അതില്‍ ഒലിച്ചുപോം ജീവന്‍റെ നേര്‍ കാഴ്ചയും !
പൂജയ്ക്കെടുക്കാതെ പോയൊരീ ,
തുളസി തളിരിതളിന്‍ ഗദ്ഗദവും ....
പിന്നെയും പിന്നെയും , അടര്‍ന്നു വീഴും കണ്ണുനീരാല്‍ ,
ദാഹം തീര്‍ത്ത പച്ച മണ്ണിന്‍ നെടുവീര്‍പ്പും ....
ഏകനായ് ; എല്ലാത്തിനും മൂക സാക്ഷിയായ് ,
ഞാനും എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളും !!!
No comments:
Post a Comment