
അവള്‍ :
-----------
ഈ ഇടനാഴിയില്‍ പതറി നില്പ്പൂ ഞാന്‍ ,
ഇരുള്‍ അടന്ജോരാ മുറികള്‍ പിന്നിട്ടു ...
പിന്നെയും നടന്നെത്തുന്നു മറ്റൊരു
ശൂന്യമാം വഴിത്താരയില്‍
എങ്ങോട്ടെന്നറിയാതെ നിസ്സബ്ധ യായി ....
അവന്‍ :
---------
മിഴികള്‍ പൂട്ടി , അക കണ്നിലൂടോന്നു നോക്ക് നി,
നിന്നരികില്‍ ഞാനുണ്ടാകും നിനക്കു കൂട്ടായി ,
വേനലില്‍ മണ്ണില്‍ വീനുടയുമൊരു നീര്‍ത്തുള്ളി പോലെ...
അവള്‍ :
-------
അലിഞ്ഞു ചേര്‍നോരാ നീര്‍ത്തുള്ളി ,
ശോകത്തിന്‍ പ്രതീകമായെന്‍ മിഴികളില്‍ നിന്നുതിരവേ ....
അന്യമാകുന്നു അതും......
കൂടെയോഴുകുന്നു എന്‍ നൊമ്പരങ്ങളും....
ഒരു നിശ്വാസവും.....!
അവന്‍ :
--------
ഒന്നു മാത്രം പറയാം ഞാന്‍ സഖീ,
നിന്‍റെ മിഴി നിറയുമ്പോള്‍ ഉരുകുന്നത് ഇന്നെന്‍റെ ഹൃദയമാണ്,
തളരുന്നത് ഞാന്‍ തന്നെയാണ്!
നി നടന്നു മറഞ്ഞൊരാ വഴിതാരയിലെന്നും,
നിറമിഴി പാകി നിന്നതും ഞാന്‍ മാത്രമാണ്...!!!
*********************************************
പിന്നെ അവള്‍ നിശബ്ദയായി...., അവനും !
*********************************************
No comments:
Post a Comment