Sunday, February 8, 2009

മഴക്കാലം



നിലയ്ക്കാതെ പെയ്യുന്ന മഴയില്‍
ചിതറിയ മഴ തുള്ളികള്‍
ഇടയ്ക്ക് വഴി തെറ്റി വന്നപോലൊരു
കുഞ്ഞു തെന്നലും
മഴ മേഘങ്ങള്‍ക്കിടയില്‍ എവിടയോ
മറഞ്ഞു തുടങ്ങുന്ന ചന്ദ്രന്‍
കൂട്ടിനായില്ലിന്നു, എവിടെയോ
പോയി ഒളിച്ചിരിക്കുന്നു താരകള്‍
അതിവര്‍ഷ രാവില്‍ നനഞ്ഞു കുതിര്‍ന്ന ചിറകുകള്‍
ഭാരമായി മാറിയെന്നോ രാക്കിളിക്ക് !
ഇടയ്ക്കൊരു നെഞ്ഞിടിപ്പോടെ അറിയുന്നു
കാതടപ്പിക്കും ഇടിമുഴക്കം
കൂട്ട് വന്ന മിന്നല്‍ പിണരുകള്‍
നെഞ്ചോടു ചെര്ന്നുരുമ്മി അകലുന്നു
നിലയ്ക്കാതെ പിന്നെയും പെയ്യുന്ന മാരിയില്‍
വീണ്ടുമോരായിരം മിന്നല്‍പിണരുകള്‍
തൊട്ടുരുമ്മി ഇരുളില്‍ മറയുമ്പോള്
‍അറിയാതെ മോഹിച്ചു പോകുന്നു ഞാനും
ആരാരുമറിയാതെ നിലത്തു വീണുടയും
മിഴിനീരു പോലെ മന്നിലലിഞ്ഞു തീരുവാന്‍ ...!

1 comment:

Thaikaden said...

Kuttikkalathekkonnu ethinokki njaan. Nannayirikunnu.