
കാണാമറയത്തോളം പരന്നു കിടക്കുന്നു.....
ചിലപ്പോള്‍ നിശ്ചലമായ്.... ഇടയ്ക്ക് വികൃതി കാട്ടി.....
പതഞ്ഞോഴുകും തിരമാലകളുമായി...
മനോഹരമാണീ കടല്‍ കാഴ്ചകള്‍....
പക്ഷേ ഇതു വരെ ആരും ഇറങ്ങി ചെന്നിട്ടില്ലാത്ത...
സൂര്യകിരണങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത.....
പേടിപ്പെടുത്തുന്ന ഗര്‍ത്തങ്ങള്‍
ആരും ഇതു വരെ അളന്നു തിട്ടപെടുത്തിയിട്ടി 'ലതിന്നാഴം....!
പകല്‍ വെളിച്ചം തീരെ അറിയാത്ത ....
മാളത്തിലെന്നും മറഞ്ഞിരുന്നും
നിശയുടെ മറവില്‍ ഇര തേടിയും....
സുന്ദരനായ ശംഖു വരയന്‍ ...!
ആരെയും ഇതുവരെ കൊത്തി നോവിക്കാതെ....
വിഷം മുഴുവാനായ് ഉള്ളിലൊളിപ്പിച്ചു....
മറഞ്ഞിരിക്കുന്നു ശംഖു വരയന്‍ ...!
ആര്‍ക്കും ഇതു വരെ പിടികിട്ടിയിട്ടില്ലതിന്‍ വിഷ കാഡിന്യ്യം....!
രസം ഉള്ളില്‍ ചെന്നാല്‍ പെട്ടെന്നു തീരും.... !
പക്ഷേ എത്ര വേഗം.... കൃത്യമായ് അറിയില്ലൊരാള്‍ക്കും
കയറിന്നൊരറ്റം മുറുകുമ്പോള്‍ പൊലീയും....
അതുപോലെ തീര്‍ന്നിടും റൈല്‍ പാളത്തില്‍ കിടക്കുകില്‍...
പക്ഷേ എത്ര വേഗം.... ആരും അറിയാന്‍ ശ്രമിച്ചില്ലിതുവരെ...!
Einstein-നുമല്ല ഞാന്‍, Newton-ണുമല്ല
ഇതൊക്കെയും ഏകനായ് അറിയുവാന്‍ മാത്രം, ഞാനാളുമല്ല ....
പക്ഷേ ഒരൊറ്റ നിമിഷം തരൂ... ഞാനുമൊരു Archimedes ആയി മാറാം....!