ഞാന്‍ കണ്ടൊരാ വസന്തവും,
കാറ്റും മഴയും...., കടലിന്‍റെ
നനുത്ത സംഗീതവും.....,
നൊമ്പരങ്ങള്‍ വീണുറങ്ങും,
നാട്ടു മണ്‍പാതകളും......,
കൊണ്ചി ചിരിച്ചു, കളകളമോതി
ഒഴുകുമീ അരുവിയുടെ സംഗീതവും.....
മൌനവും...., മൌനനൊമ്പരങ്ങളും ,
രാത്രിമഴയും, നിലാവും, രാക്കിളിപാട്ടും ......!
ഇനിയുമുണ്ടൊരു നൂറു കാര്യം
എനിക്കിന്നെരെയുണ്ടിനിയും നിന്നോട് ചൊല്ലുവാന്‍.....
ഇനിയുണ്ടെനിക്കൊരു പാട്ടു മൂളാന്‍ ,
നിന്‍റെ കാതിലോരീണമായ് പെയ്തിറങ്ങാന്‍......
ഇനിയുമൊരായിരം നിറങ്ങള്‍ ചാലിച്ച്
നിനക്കായൊരു വര്‍ണ്ണ ചിത്രം രചിക്കുവാന്‍
ഇനിയുമെന്‍ ഹൃദയത്തിലെ സ്നേഹവും,
നേര്‍ത്ത നൊമ്പരങ്ങളും, ഇന്നു നിനക്കായ്
ഞാന്‍ കുറിച്ചു വയ്ക്കാം, പ്രിയ തോഴീ....
ഒരു ഗുല്‍മോഹര്‍ പൂവിന്റെ ഹൃദയത്തില്‍ -
പിറവി കൊണ്ടൊരു; കുഞ്ഞു തെന്നലിന്‍
തേരിലെറ്റി; ഞാനിന്നെന്റെ -
സ്വപ്‌നങ്ങള്‍ നിന്നരികിലേക്ക്
ഒരു സുഗന്ധമായ് അയചീടുകയാണ് !
നി നിന്‍റെ ഹൃദയത്തോട്
ചേര്‍ത്തതിനെ വായിച്ചു കൊള്ളുക....!
മറവികളില്‍ വീണുറങ്ങുമൊരു മഞ്ഞുതുള്ളിയുടെ,
കാറ്റും മഴയും...., കടലിന്‍റെ
നനുത്ത സംഗീതവും.....,
നൊമ്പരങ്ങള്‍ വീണുറങ്ങും,
നാട്ടു മണ്‍പാതകളും......,
കൊണ്ചി ചിരിച്ചു, കളകളമോതി
ഒഴുകുമീ അരുവിയുടെ സംഗീതവും.....
മൌനവും...., മൌനനൊമ്പരങ്ങളും ,
രാത്രിമഴയും, നിലാവും, രാക്കിളിപാട്ടും ......!
ഇനിയുമുണ്ടൊരു നൂറു കാര്യം
എനിക്കിന്നെരെയുണ്ടിനിയും നിന്നോട് ചൊല്ലുവാന്‍.....
ഇനിയുണ്ടെനിക്കൊരു പാട്ടു മൂളാന്‍ ,
നിന്‍റെ കാതിലോരീണമായ് പെയ്തിറങ്ങാന്‍......
ഇനിയുമൊരായിരം നിറങ്ങള്‍ ചാലിച്ച്
നിനക്കായൊരു വര്‍ണ്ണ ചിത്രം രചിക്കുവാന്‍
ഇനിയുമെന്‍ ഹൃദയത്തിലെ സ്നേഹവും,
നേര്‍ത്ത നൊമ്പരങ്ങളും, ഇന്നു നിനക്കായ്
ഞാന്‍ കുറിച്ചു വയ്ക്കാം, പ്രിയ തോഴീ....
ഒരു ഗുല്‍മോഹര്‍ പൂവിന്റെ ഹൃദയത്തില്‍ -
പിറവി കൊണ്ടൊരു; കുഞ്ഞു തെന്നലിന്‍
തേരിലെറ്റി; ഞാനിന്നെന്റെ -
സ്വപ്‌നങ്ങള്‍ നിന്നരികിലേക്ക്
ഒരു സുഗന്ധമായ് അയചീടുകയാണ് !
നി നിന്‍റെ ഹൃദയത്തോട്
ചേര്‍ത്തതിനെ വായിച്ചു കൊള്ളുക....!
മറവികളില്‍ വീണുറങ്ങുമൊരു മഞ്ഞുതുള്ളിയുടെ,
നനവുണ്ടാവും അവയ്ക്കൊക്കെയും.... !!!
No comments:
Post a Comment