Saturday, December 13, 2008

പുനര്‍ജ്ജനി




ഇനി മരിക്കില്ലൊരു ഈയാംപാറ്റയും
ഈ എരിതീയില്‍ ...
ഇനി പൊഴിയില്ലോരിഇറ്റു കണ്ണുനീരും
നനയ്ക്കില്ലിനിയീ കവിള്‍ത്തടം.

ഓര്‍മകളെ, ഒരുകുഞ്ഞു മണ്‍കുടത്തിലാക്കി
ഈ നിളയില്‍ ഒഴുക്കിയിട്ടൊന്നു
മുങ്ങി നിവര്‍ന്നു, വീണ്ടും
നടക്കാന്‍ പഠിക്കുന്നു, ഒരു കുഞ്ഞിനെ പോലെ.

മറവിതന്‍ ആഴക്കയങ്ങളില്‍
ജീവന്‍റെ നേര്‍ത്ത തുടിപ്പുണ്ടായിരുന്നു
മൗനം വാചാലമാകുമ്പോഴും
ഹൃദയം പിടഞ്ഞില്ല തെല്ലും !

നീണ്ട നിദ്രയില്‍ നിന്നുണര്‍ന്നു കഴിഞ്ഞു
ഇനിയൊന്നു ജീവിച്ചു തുടങ്ങട്ടെ ഞാന്‍ !
ഇല്ല, ഇനി മരിക്കില്ലോരീയാംപാറ്റയും
ഈ എരിതീയില്‍ ......!!!

2 comments:

Anonymous said...

ormakale angane nimanjanam cheyyan saadhichirunnenkil ennu njanum aaghrahichittund palappozhum..swapnangal illathe uranganum shramichittund...
ini karayillenu vaashi pidichittund..but ever tym i fail...
nyways gr8 dear..really touchingkeep going on

Aneesh Alias Shinu said...

[:)]

thanx dear drishya....... kalavu parayaan naavu venda....... pen mathi [:(]