
നിനവുകളില്‍ വീണു ഞാന്‍ അലയുംപോഴും....,
ഉടഞ്ഞു പോയൊരാ കുപ്പി വള ചീളുകള്‍
ചേര്‍ത്തു വയ്ച്ചു ഞാന്‍ സ്വപ്ന ചിത്രങ്ങള്‍ തീര്‍ക്കുമ്പോഴും ...,
തിരികെ കിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും ,
ഇന്നു നിനക്കായ് ഞാന്‍ കുറിക്കുമീ വരികള്‍ക്ക് ,
നനുത്ത സ്നേഹത്തിന് മധുരമുണ്ട്
ഒരു താരാട്ട് പാട്ടിന്റെ ഈണമുണ്ട്,
ഒരു മഞ്ഞു തുള്ളിക്കെന്ന പോലെ നനവുണ്ട് ....!
രാവിന്നു ഘനം ഏറി വരികയാണ്,
ഇനി നീ മയങ്ങിക്കൊള്ളൂ .....,
ഞാനീ നിലാവിന്നു കാവലിരിക്കട്ടെ......!!!