ചില്ല് ജാലക പൊത്തില്‍....
നാരങ്ങ മിട്ടായി വാങ്ങുവാന്‍
ഞാന്‍ കരുതി വയ്ച
ഒറ്റ നാണയം അടിച്ചെടുത്തില്ലെ, നീ?
എന്റെ പുസ്തക താളില്‍
ആരൊരുമറിയാതെ കാത്ത് സൂക്ഷിച്ച
മയില്‍ പീലി നീ അടര്ത്തിയെടുത്തില്ലെ?
എനി ഞാന്‍ ആരോടു പടിക്കുമ്പോള്‍ സ്വകാര്യം പറയും!!!
എന്റെ കണ്ണില്‍ നീ ,
സൂചികൊണ്ട് കുത്തിനോവിച്ചില്ലെ
ഞാനിനി എങ്ങനെ സ്വപ്നം കാണും.....
ഞാനിനി എങ്ങനെ കാഴ്ച്ച കാണും!!!
എന്റെ തൂലിക നീ കടലിലെറിഞ്ഞെില്ലേ?
ഞാനിനി എങ്ങനെ കവിത കുറിക്കും!!!
എന്റെ ജീവവയുവില് നീ
വിഷം നിറച്ചില്ലെ.....
അതിന്നു ഇപ്പോ കൊല്ലുന്ന ഗന്ധം!
ശ്വാസം മൂട്ടിച്ചില്ലെ നീ എന്നെ!!!