
നക്ഷത്രത്തെ മോഹിക്കുക
കേട്ടുകെള്വിയതേതുമില്ലാതെ!
രാത്രി നക്ഷത്രത്തെ എന്നും
മനസ്സില്‍ താലോലിച്ച ഒരു രാജകുമാരന്!
നിശയുടെ നിറവില്‍ മുടങ്ങാതെ
നിശയുടെ നിറവില്‍ മുടങ്ങാതെ
അവന് കാത്തിരിക്കുമായിരുന്നു....
നിദ്രയില്ലാതെ, കൊതിയോടെ
നക്ഷത്ര ശോഭയും കിനാവുകണ്ട്!
കയ്യെത്തും ദൂരത്താണ് നക്ഷത്രമെന്നോര്ത്തു
ആദ്യം മെല്ലെ, കൈകള്‍ നീട്ടിനോക്കി,
അമ്ബരച്ചുംബികള്ക്ക് മുകളിലേറി നോക്കി,
എന്നിട്ടും പിടികൊടുക്കാതെ, അകന്നുനിന്നു നക്ഷത്രം!
ഒടുവിലൊരുചുടുമിഴിനീര് അടര്ന്നവന്ടെ
കവിളിലൂടോഴുകി ഇറങ്ങുമ്പോള്‍,
നിശയുടെ നീലിമയിലവന് തിരിച്ചറിഞ്ഞു;
"നക്ഷത്രമുരങ്ങുന്നതിന്നവന്ടെ കണ്ണുകളില്‍"